അടിപൊളിയായി നടത്താനിരുന്ന നിങ്ങളുടെ വിവാഹം covid 19 മൂലം മാറ്റിവെക്കേണ്ടി വന്നുവോ ? വേനൽച്ചൂടിൽ കുളിരു പകരും വിധം നിങ്ങൾ നടത്തിയ ഒരുക്കങ്ങൾ മഴയുടെ കുളിരിന് ഉതകുന്ന രീതിയിലേക്ക് എങ്ങിനെ മാറ്റിയെടുക്കാം എന്ന തത്രപ്പാടിലാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ ഒരു വധുവിനെ കുഴക്കുന്ന ഏറ്റവും വലിയ പ്രശ്നം അവളുടെ വിവാഹ വസ്ത്രങ്ങളും മഴക്കാലവും തമ്മിലുള്ള പൊരുത്തക്കേടുകൾ തന്നെ ആയിരിക്കും.
ജൂൺ ജൂലൈ മാസങ്ങളിലാണ് വിവാഹം എങ്കിൽ നിങ്ങൾ അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നം തണുപ്പ് തന്നെ ആയിരിക്കും. കാരണം ചൂടുകാലത്തിലേക്ക് നിങ്ങൾ തിരഞ്ഞെടുത്തു വെച്ചിരിക്കുക, ചെറിയ സ്ലീവ്‌സ് ഉള്ള നേർത്ത വസ്ത്രങ്ങളാവും. ഇതേ വസ്ത്രങ്ങൾ മഴക്കാലത്ത് ധരിച്ചാൽ വിവാഹവേദിയിൽ വധു തണുത്തുവിറച്ച് നിൽക്കേണ്ടി വരും. വിഷമിക്കണ്ട,വഴിയുണ്ട്!! നിങ്ങളുടെ വിവാഹ വസ്ത്രം സാരിയോ ലെഹങ്കയോ ആണെങ്കിൽ ഈ പ്രശ്നത്തിനുള്ള ഏറ്റവും നല്ല പോംവഴി അതിന്റെ ബ്ലൗസ് മാറ്റുക എന്നതാണ്. മുഴുവൻ വസ്ത്രവും മാറ്റാതെ മറ്റൊരു ബ്ലൗസ് തിരഞ്ഞെടുക്കുക. കട്ടിയുള്ള വെൽവറ്റോ സമാനമായ മെറ്റീരിയൽ കൊണ്ടുള്ളതോ ആയ ബ്ലൗസ് തിരഞ്ഞെടുക്കൂ… ജൂൺ ആദ്യവാരങ്ങളിലാണ് വിവാഹം എങ്കിൽ, ലെഹങ്കയുടെ മാത്രം സഹായത്തോടെ തണുപ്പിനെ അകറ്റാം. എന്നാൽ മഴ പിന്നെയും കൂടുമ്പോൾ ലഹങ്കയുടെ അടിയിൽ ഒരു ലെഗ്ഗിൻസ് കൂടി ധരിക്കൂ. പ്രശ്നം അവിടെ തീർന്നു!
ഇനി അടുത്തതിലേക്ക് വരാം …വേനലിനനുയോജ്യമായി നിറപ്പകിട്ടാർന്ന വസ്ത്രങ്ങളാണോ നിങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്?? അവ ഒരിക്കലും വർഷ കാലത്തിനു ചേരില്ല. പക്ഷെ വസ്ത്രങ്ങൾ കളയാനും പറ്റില്ല. വിഷമിക്കണ്ട. പരിഹാരമുണ്ട്. വിവാഹത്തിന്റെ തീം ചെറുതായൊന്നു മാറ്റിക്കോളൂ. അതായത് വിവാഹം ഏതെങ്കിലും ഒരു ഹാളിൽ വെച്ചായിരിക്കുമല്ലോ നടത്തുവാൻ ഉദേശിക്കുന്നത് … സ്റ്റേജിലും ഹാളിലുമൊക്കെ അലങ്കാരങ്ങൾക്കായി വർണാഭമായ പൂക്കൾ ഉപയോഗിച്ചാൽ.. ആ പൂക്കളെ പോല്ലേ നിങ്ങളും തിളങ്ങും!! പിന്നെ കൂട്ടുകാരോടും കസിൻസിനോടും ഒക്കെ പറഞ്ഞ് അലങ്കാരങ്ങൾക്ക് ചേരുന്ന ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ തായ്യാറാക്കൂ. വേദിക്ക് പുറത്ത് മഴ തിമിർക്കുന്നുണ്ടെന്നുകാണികളിൽ ആരും ഓർക്കുക പോലും ഇല്ല..
ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ വിവാഹം വളരെ ചെറിയ ചടങ്ങായിട്ടാവും നടത്തുക. അപ്പോൾ ഹൽദിക്കും സൽക്കാരത്തിനും ഒക്കെയായി നിങ്ങൾ വാങ്ങിയ വസ്ത്രങ്ങളോ? അവയൊക്കെ എന്ത് ചെയ്യും ? ഇതാ പോംവഴി! ഒരുപാട് വസ്ത്രങ്ങളിൽ നിന്നും ഒരു അടിപൊളി മിക്സ് ആൻഡ് മാച്ച് സൃഷ്ടിച്ചെടുക്കൂ. ലഹങ്കയും, നീളൻ കയ്യുള്ള വിരുന്നിന്റെ ബ്ലൗസും ആയാലോ? ഹാൽദിയുടെ ദുപ്പട്ടയും കൂടി ആയാൽ കലക്കും. ഇത് വരെ ആരും കണ്ടിട്ടുപോലുമില്ലാത്ത വസ്ത്രം ആവും എന്ന് മാത്രമല്ല, നിങ്ങളുടെ വിവാഹ വസ്ത്രം പുത്തനായി തന്നെ ഇരിക്കും. അടുത്ത വർഷം വരുന്ന ഒരുപാട് ആഘോഷങ്ങളിൽ ഒന്നിന് വേണ്ടി അത് അവിടെ കാത്തിരിക്കട്ടെ
അവസാനമായി ഒരു ചെറിയ ടിപ്പ് കൂടി, നീളൻ ലെഹങ്കയും സാരിയുമൊക്കെ ഉടുത്ത് വധു വിവാഹവേദിക്ക് അടുത്തുള്ള മുറിയിൽ റെഡിയാവുകയാണലോ സാധാരണ ചെയ്യാറ്. റെഡിയായി വേദിയിലേക്ക് എത്തുമ്പോഴേക്കും മഴയത്ത് നീളൻ ലെഹങ്കയും സാരിയുമൊക്കെ നനയാനുള്ള സാധ്യത ഉണ്ട്.. അത് പോലെ തന്നെ പുറത്തു വെച്ച് ചെയ്യാൻ പ്ലാൻ ചെയ്ത ഫോട്ടോഷൂട്ട് മഴയില്ലാത്ത സമയം നോക്കി ചെയ്തില്ലെങ്കിൽ നിങ്ങളുടെ വസ്ത്രങ്ങൾ വൃത്തി ആകുവാൻ കുറച്ചു പാട് പെടെണ്ടി വരും …